Saturday, 10 September 2011

പ്രണയം ....

പ്രണയം അത് ഏതു നിമിഷവും  വിരഹമാകാം കാലത്തിന്‍റെ കടന്നു കയറ്റം ഓരോ മനുഷ്യനേയും സ്വാര്‍തനാക്കി മുന്നോട്ടു കടന്നു പോകുമ്പോള്‍ നഷ്ടമാകുന്നത് മനസ്സിലുറപ്പിച്ച പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ,,,,,,,

                                                                      ഇതൊരിക്കലും ഒരു കഥയോ കുറച്ചു അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച  വരികളുമല്ല ,,,,,,,ഇതെന്‍റെ വേദനയാണ് എന്നിലെ ഹൃദയത്തിന്‍റെ തേങ്ങലാണ് ,,,,,,

                                                                 ഇന്നലെയുടെ താളുകള്‍ പിന്നിലോട്ടു മറിച്ചാല്‍ ചുവന്ന മഷിയില്‍ എഴുതി നിറച്ച വാക്കുകളാല്‍  സമ്പന്നമാണ് എന്‍റെ ഹൃദയം  പക്ഷെ നാളെയുടെ  താളുകളില്‍ ചിതല്‍ കൂട് കൂട്ടിയിരിക്കുന്നു  ഓരോ നിമിഷവും അതെന്‍റെ ഹൃദയത്തെ  കാര്‍ന്നു തിന്നുകയാണ് ,,,,

No comments:

Post a Comment