Saturday, 10 September 2011

പ്രണയം ....

പ്രണയം അത് ഏതു നിമിഷവും  വിരഹമാകാം കാലത്തിന്‍റെ കടന്നു കയറ്റം ഓരോ മനുഷ്യനേയും സ്വാര്‍തനാക്കി മുന്നോട്ടു കടന്നു പോകുമ്പോള്‍ നഷ്ടമാകുന്നത് മനസ്സിലുറപ്പിച്ച പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ,,,,,,,

                                                                      ഇതൊരിക്കലും ഒരു കഥയോ കുറച്ചു അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച  വരികളുമല്ല ,,,,,,,ഇതെന്‍റെ വേദനയാണ് എന്നിലെ ഹൃദയത്തിന്‍റെ തേങ്ങലാണ് ,,,,,,

                                                                 ഇന്നലെയുടെ താളുകള്‍ പിന്നിലോട്ടു മറിച്ചാല്‍ ചുവന്ന മഷിയില്‍ എഴുതി നിറച്ച വാക്കുകളാല്‍  സമ്പന്നമാണ് എന്‍റെ ഹൃദയം  പക്ഷെ നാളെയുടെ  താളുകളില്‍ ചിതല്‍ കൂട് കൂട്ടിയിരിക്കുന്നു  ഓരോ നിമിഷവും അതെന്‍റെ ഹൃദയത്തെ  കാര്‍ന്നു തിന്നുകയാണ് ,,,,

Friday, 9 September 2011

വേര്‍പാട് ഒരു നൊമ്പരം .....

ബാല്യത്തിലെന്നും അമ്മയോതിയ ആദ്യാക്ഷരങ്ങള്‍  ചേര്‍ത്തുകൊണ്ട് .........
   
            വസന്തകാലം മാഞ്ഞുപോയി ,,,,,,           വര്‍ഷകാലം പെയ്തോഴിഞ്ഞുപോയി  ,,,,,,,
                                                    
                                                           മായാത്ത ഓര്‍മകളുടെ മാസ്മരികതയില്‍  കാലം  കൈവിട്ടു കടന്ന നൊമ്പരത്തില്‍ ....     അതില്‍ നിന്നും വേര്‍തിരിയുന്ന വേദനയില്‍ എഴുതട്ടെ ,,,, 

                                                   ഓര്‍മകളുടെ കലണ്ടറില്‍ മായാതെ കുറിച്ച നാള്‍ ഓര്‍ത്തെടുക്കുമ്പോള്‍ വേദനയുടെ കണ്ണുനീര്‍ തുള്ളികള്‍ അമ്മതന്‍ സ്നേഹത്തിന്‍ സുവര്‍ണ്ണ നാളുകള്‍ ,,,,,,
                                                             
                                                                               നാമറിയാതെ നമ്മെ തേടി വന്ന സ്വപ്ന നിമിഷങ്ങള്‍ കാലം കണ്ണീരൊപ്പാന്‍ കാത്തിരിക്കുമ്പോഴും മിഴികള്‍ വാര്‍ക്കാതെ അമ്മയെ ഓര്‍ക്കുവാന്‍ ,,,,,, അമ്മയെ   മറക്കാതിരിക്കാന്‍ ഞാന്‍ മനസ്സിന്‍റെ ഉള്ളില്‍ ചേര്‍ത്ത് വെയ്ക്കുന്ന അമ്മതന്‍ ,,, അമ്മതന്‍ മാത്രം ഓര്‍മ്മകള്‍ ,,, ഞാന്‍ സ്നേഹിക്കുന്നതും ആ സ്വപ്നങ്ങളെയാണ്,,,,,,,,     

                                                                             അമ്മയെ  ഓര്‍ക്കുമ്പോള്‍ അറിയാതെ പേന തിരന്നു പിടിച്ചു അക്ഷരങ്ങള്ലാകുന്നു,,, ആ അക്ഷരങ്ങള്‍ ഓര്‍മ്മകളായ്‌  ........  ഒടുവില്‍ വേര്‍പാടിന്‍  നൊമ്പരമായ്  ,,,,,,,,,,,,